കുമളി: പീരുമേട് നിയോജകമണ്ഡലത്തില്‍ സിപിഎം, കോണ്‍ഗ്രസ്, സിപിഐ തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചിരുന്ന നൂറോളം കുടുംബങ്ങള്‍ ബിജെപിയില്‍ ചേര്‍ന്നു. കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട്, ഏലപ്പാറ തുടങ്ങിയ പഞ്ചായത്തുകളിലെ പ്രവര്‍ത്തകരാണ് ബിജെപിയില്‍ ചേര്‍ന്നത്.
55 കുടുംബങ്ങള്‍ കുമളി പഞ്ചായത്തില്‍ താമസിക്കുന്നവരാണ്. സമ്മേളനത്തിന് മുന്നോടിയായി കൂറ്റന്‍ പ്രകടനവും നടത്തി. വണ്ടിപ്പെരിയാര്‍ പെട്രോള്‍ പമ്പിന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം വണ്ടിപ്പെരിയാര്‍ ടൗണില്‍ അവസാനിച്ചു.
തുടര്‍ന്ന് നടന്ന പൊതുസമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ശ്രീനഗരി രാജന്, കെ. കുമാര്‍, സന്തോഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിജെപി സംസ്ഥാന സെക്രട്ടറി ശോഭ സുരേന്ദ്രന് പുതുതായി പാര്‍ട്ടിയിലെത്തിയവര്‍ക്ക് മെമ്പര്‍ഷിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: