ഹോം » ഭാരതം » 

മോദിയും എന്‍ഡിഎയും അജയ്യം

പ്രിന്റ്‌ എഡിഷന്‍  ·  August 19, 2017

ന്യൂദല്‍ഹി: ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ എന്‍ഡിഎക്ക് 349 സീറ്റുകള്‍ ലഭിക്കുമെന്ന് ഇന്ത്യ ടുഡേ സര്‍വ്വേ. ബിജെപിക്കു മാത്രം 298 സീറ്റ് ലഭിക്കും.ജനവികാരം അളക്കാന്‍ ഇന്ത്യ ടുഡേയും കാര്‍വി ഇന്‍സൈറ്റ്‌സും ചേര്‍ന്ന് നടത്തിയ മൂഡ് ഓഫ് ദ നേഷന്‍ അഭിപ്രായ സര്‍വ്വേയാണ് മോദിക്ക് എതിരാളിയേ ഇല്ലെന്ന് തെളിയിച്ചത്.

സര്‍വ്വേയില്‍ കണ്ടെത്തിയത്
1 മോദി തന്നെ ഇന്ത്യയിലെ ഏറ്റവും ഉന്നതനായ നേതാവ്.
2 ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസ് 47 സീറ്റ് കടക്കില്ല
3 നോട്ട് അസാധുവാക്കലും അതിര്‍ത്തി കടന്നുള്ള
മിന്നലാക്രമണവും മോദിയുടെ ജനപ്രീതി
വളരെയേറെ കൂട്ടി.
4 മൂന്നാം വര്‍ഷത്തിലും സര്‍ക്കാരിന് തിളങ്ങുന്ന
പ്രതിഛായ.
5 മോദി മികച്ച പ്രധാനമന്ത്രി
6 2014 ആഗസ്റ്റിലെ സര്‍വ്വേയില്‍ ഇന്ദിര ഗാന്ധി 12 ശതമാനം പോയിന്റിന് മോദിയേക്കാള്‍ മുന്‍പില്‍. ഇപ്പോള്‍ മോദി
ഇന്ദിരയേക്കാള്‍ 16 പോയിന്റിന് മുന്‍പില്‍
7 മോദിയുടെ പ്രകടനം മികച്ചതാണെന്ന് 63 ശതമാനം പേര്‍
8 വലിയ നേട്ടം കള്ളപ്പണ വേട്ട
9 നോട്ട് അസാധുവാക്കല്‍ വലിയ
നേട്ടമെന്ന് തെക്കേയിന്ത്യക്കാര്‍
10 അഴിമതിരഹിത ഭരണം
11 രാഹുലിന്റെ പ്രശസ്തി പിന്നെയും കുറഞ്ഞു
12 എന്‍ഡിഎക്ക് 42 ശതമാനം വോട്ട് ലഭിക്കും.
ബിജെപിക്ക് 35 ശതമാനവും. കോണ്‍ഗ്രസിന്
20 ശതമാനവും.

Related News from Archive
Editor's Pick