തൃശൂര്‍: ആക്രമിക്കപ്പെട്ട നടിയുടെ വീട്ടിലെത്തി വനിത കമ്മീഷന് അധ്യക്ഷ എം. സി.ജോസഫൈന് നടിയുടെ മൊഴിയെടുത്തു. തനിക്കെതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തുന്ന പി. സി. ജോര്‍ജ് എംഎല്‍എക്കെതിരെ നടി പരാതി ഉന്നയിച്ചു. ജോര്‍ജിന്റെ പ്രസ്താവനയില്‍ വേദനയും അമര്‍ഷവുമുണ്ടെന്ന് നടി പറഞ്ഞു. പ്രസ്താവനകള്‍ തുടരുന്നത് വേദനിപ്പിക്കുന്നതാണെന്നും ജനപ്രതിനിധിയില്‍ നിന്ന് ഇത്തരം പരാമര്‍ശം പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു.
മറ്റൊരു സ്ത്രീക്കും ഇത്തരമൊരു ദുരനുഭവമുണ്ടാകരുതെന്നും അവര്‍ കമ്മീഷന് മുമ്പാകെ പറഞ്ഞു. നടിയോട് ധൈര്യമായിരിക്കാനും എല്ലാം നേരിടാന്‍ കഴിയണമെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകണമെന്നും കമ്മീഷന് ധൈര്യം പകര്‍ന്നു. കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ജോസഫൈന് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: