ഹോം » കേരളം » 

കായംകുളത്തു നിന്ന് പത്ത് കോടി രൂപയുടെ അസാധു നോട്ടുകള്‍ പിടികൂടി

വെബ് ഡെസ്‌ക്
August 19, 2017

കായംകുളം: കായംകുളത്തു നിന്ന് പത്ത് കോടി രൂപയുടെ അസാധു നോട്ടുകള്‍ പോലീസ് പിടികൂടി. കായംകുളം സി.ഐയുടെ നേതൃത്വത്തില്‍ ദേശീയപാതയിലെ കൃഷ്ണപുരത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് കാറില്‍ അസാധു നോട്ടുകളുമായി എത്തിയ സംഘം പിടിയിലായത്.

കാറില്‍ രണ്ടുപേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മൂന്ന് പേരെക്കൂടി തൊട്ടുപിന്നാലെ പിടികൂടി. പാലക്കാട് സ്വദേശികളാണ് പിടിയിലായ അഞ്ചുപേരും. 1000 ന്റെ അസാധു നോട്ടുകളാണ് കാറില്‍ കടത്താന്‍ ശ്രമിച്ചത്. പത്ത് കോടിയുടെ നോട്ടുകള്‍ ഉണ്ടെന്നാണ് പിടിയിലായവര്‍ പോലീസിനോട് വെളിപ്പെടുത്തിയിട്ടുള്ളത്

അടുത്തിടെ ചേര്‍ത്തലയില്‍നിന്നും അസാധു നോട്ടുകള്‍ പിടികൂടിയിരുന്നു. ചേര്‍ത്തലയിലെ സംഘവുമായി അസാധുനോട്ട് കടത്തിയ സംഘത്തിന് ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

Related News from Archive
Editor's Pick