ഹോം » ഭാരതം » 

മലിനീകരണം: കടലിന്റെ നിറം പച്ചയായി

വെബ് ഡെസ്‌ക്
August 19, 2017

കര്‍വാര്‍: മലിനീകരണത്തെ തുടര്‍ന്ന് കടലിന്റെ നിറം പച്ചയായി. രവീന്ദ്രനാഥ ടാഗോര്‍ ബീച്ചിലാണ് പച്ചക്കടല്‍ രൂപപ്പെട്ടത്. വിവരമറിഞ്ഞ് ബയോളജി സ്റ്റഡി സെന്ററിലെ ചെയര്‍മാന്‍ ജഗനാഥ് എന്‍ റാഥോട്, അസി. പ്രൊഫസര്‍ ശിവകുമാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മലിനീകരണത്തെ തുടര്‍ന്നാണ് കടലിന് നിറവ്യത്യാസമുണ്ടായതെന്ന് ഇവര്‍ പറഞ്ഞു. 10 വര്‍ഷത്തില്‍ ഇതാദ്യമായാണ് ഇവിടെ കടലില്‍ നിറവ്യത്യാസം കാണുന്നതെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.

വെള്ളത്തിന്റെ സാമ്പിള്‍ അധികൃതര്‍ ശേഖരിച്ചിട്ടുണ്ട്. ഇത് കൂടുതല്‍ പരിശോധിച്ചുവരികയാണ്. മലിനീകരണത്തെ തുടര്‍ന്നാണ് കടലിന് നിറവ്യത്യാസമുണ്ടാകാന്‍ കാരണമെന്നും മഴവെള്ളവും കടല്‍വെള്ളവും കൂടിച്ചേരുമ്പോള്‍ ഇത്തരത്തില്‍ നിറവ്യത്യാസമുണ്ടാകുന്നതായും ചെയര്‍മാന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ ഭയക്കേണ്ടതില്ലെന്നും യാതൊരു വിധ ഭീഷണിയും ഇതുമൂലം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശേഖരിച്ച വെള്ളത്തിന്റെ സാമ്പിള്‍ പരിശോധിച്ച് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് റിപോര്‍ട്ട് നല്‍കാനുള്ള ഒരുക്കത്തിലാണെന്നും അദ്ദേഹം അറിയിച്ചു. കടലിലെ മലിനീകരണം ഇല്ലാതാക്കാന്‍ നടപടി സ്വീകരിച്ചതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related News from Archive
Editor's Pick