തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണം

Saturday 19 August 2017 11:24 am IST

ന്യൂദല്‍ഹി: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. അന്വേഷണത്തിനു മുൻപ് മുഖ്യമന്ത്രി ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായയില്ലെന്നും ആന്റണി പറഞ്ഞു. അതിരപ്പിള്ളി പദ്ധതിക്കെതിരെയും അദ്ദേഹം രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ആദിവാസികളെയും കര്‍ഷകരെയും കുടിയിറക്കിയുള്ള വികസനം വേണ്ടെന്നും, ഇത്തരം വികസനങ്ങള്‍ കേരളത്തില്‍ അപ്രായോഗികമാണെന്നും ആന്റണി വ്യക്തമാക്കി. അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തില്‍ ആണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകില്ല. പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണം എന്നും ആന്റണി കൂട്ടിച്ചേര്‍ത്തു. മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമി ലേക് പാലസ് റിസോര്‍ട്ട് കമ്ബനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തി എന്നതാണ് മന്ത്രിക്കെതിരായ ആരോപണം.