തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ നടപടി വേണം

Saturday 19 August 2017 12:07 pm IST

തിരുവന്തപുരം: തോമസ് ചാണ്ടിയുടെ ഭൂമി കൈയേറ്റ പ്രശ്‌നത്തില്‍ ശക്തമായ നിലപാടുമായി കാനം രാജേന്ദ്രന്‍ രംഗത്ത്. മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടി വേണമെന്ന് കാനം തുറന്നടിച്ചു. മന്ത്രിക്കെതിരെ ഉയരുന്ന ആരോപണങ്ങള്‍ സര്‍ക്കാര്‍ പരിശോധിക്കട്ടെയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മാത്രമല്ല, പാരിസ്ഥിതിക വിഷയങ്ങളില്‍ സിപിഐക്ക് കൃത്യമായ നിലപാട് ഉണ്ടെന്നും കാനം വ്യക്തമാക്കി.