മുംബൈ: മൗറിഷ്യസിനെതിരായ ത്രിരാഷ്ട്ര ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ ടീമിനെ സന്ദേശ് ജിംഗാന് നയിക്കും. ആദ്യ മത്സരം ഇന്ന് രാത്രി എട്ടു മണിക്കാണ്. ഏഷ്യാകപ്പ് യോഗ്യത റൗണ്ടിലെ നിര്‍ണായക മത്സരത്തില്‍ സെപ്തംബര്‍ അഞ്ചിന് മക്കാവുവിനെ നേരിടുന്നതിനു മുന്നോടിയായി ടീമിനെ ഒരുക്കുകയെന്നതാണ് ത്രിരാഷ്ട്ര ടൂര്‍ണമെന്റിലൂടെ ലക്ഷ്യമിടുന്നത്.
കിര്‍ഗിസ്ഥാനെതിരെയും മ്യാന്മാറിനെതിരെയും വിജയങ്ങള്‍ നേടിയ ഇന്ത്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ്. എ.എഫ്.സി കപ്പിന്റെ ഇന്റര്‍സോണ്‍ സെമി കളിക്കുന്നതിനാല്‍ ബംഗളൂരു എഫ്.സിയുടെ താരങ്ങള്‍ ഇന്ത്യക്കായി കളിക്കില്ല.
അതേസമയം മലയാള താരങ്ങളായ അനസ് എടത്തൊടികയും ടി.പി.രഹനേഷും ടീമിലുണ്ട്. അണ്ടര്‍-23 കളിക്കുന്ന പത്ത് താരങ്ങളും ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ ടീം.കഴിഞ്ഞ 15 മത്സരങ്ങളിലായി 13ലും വിജയിച്ച ഇന്ത്യ വിജയ പ്രതീക്ഷയോടെയാണ് പരമ്പരയിലെ ആദ്യ മത്സരത്തിനിറങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: