കൊല്ലം: സനാതനധര്‍മ്മത്തിന്റെ വിളംബരൂമിയായ കന്റോണ്‍മെന്റ് മൈതാനി മറ്റൊരു ചരിത്രനിമിഷത്തിന് കൂടി ഇന്ന് സാക്ഷിയാകുന്നു.
കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി പങ്കെടുക്കുന്ന ഹിന്ദുമഹാസമ്മേളനം കൊല്ലം കന്റോണ്‍മെന്റ് മൈതാനിയില്‍ ഇന്ന് വൈകിട്ട് അഞ്ചുമുതല്‍ രാത്രി എട്ടുവരെയാണ്. ആശ്രമത്തിന്റെ രജതജയന്തി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിക്ക് വേണ്ടിയുള്ള അന്തിമഘട്ട ഒരുക്കങ്ങള്‍ ഇന്നലെ പൂര്‍ത്തിയായി. വിവിധ ആശ്രമങ്ങളിലെ സന്യാസിശ്രേഷ്ഠന്മാര്, ഹിന്ദുസാമുദായിക നേതാക്കള്‍ എന്നിവര്‍ അടക്കം 40 പേര്‍ക്ക് ഇരിക്കാവുന്ന വേദിയാണ് മൈതാനത്ത് ഒരുക്കിയിട്ടുള്ളത്. ആറായിരത്തോളം പേര്‍ക്ക് ഇരിക്കാനുള്ള ഇരിപ്പിടങ്ങളും ഇന്ന് സജ്ജമാകും.
45 മിനിട്ട് സ്വാമി ചിദാനന്ദപുരിയുടെ പ്രഭാഷണവും രണ്ടേകാല്‍ മണിക്കൂര്‍ ചോദ്യോത്തര വേളയുമാണ് സംഘടിപ്പിക്കുന്നത്. വിവിധ ഹൈന്ദവപ്രസ്ഥാനങ്ങളും ആശ്രമങ്ങളും ആദ്ധ്യാത്മികസാംസ്കാരിക കൂട്ടായ്മകളും ഒത്തൊരുമിച്ചാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: