കൊല്ലം: മലയാള ഭാഷയുടെ ഉന്നമനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നവരാണ് പുരാണപാരായണക്കാരെന്ന് എം.മുകേഷ് എംഎല്‍എ. ഭാഷ ആയുധമാക്കി ഭൗതിക ജീവിതത്തിന്റെ വിശുദ്ധിയായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിലനില്‍പ്പുണ്ടാകണം. പുരാണപാരായണത്തെ പ്രോത്സാഹിപ്പിക്കുക എന്നുപറഞ്ഞാല്‍ മലയാള ഭാഷയെ ഉയര്‍ത്തുകയും ഉണര്ത്തുകയുമാണെന്നും അദ്ദേഹം പറഞ്ഞു. അഖിലകേരള പുരാണപാരായണ സംഘടനയുടെ മലയാള ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎല്‍എ. പി.കെ.ഗോപന് മുഖ്യപ്രഭാഷണം നടത്തി. വാക്കനാട് രാധാകൃഷ്ണന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വാസു മുഖത്തല, പ്രഭാകരന് പുത്തൂര്‍, കെ.പി.സജിനാഥ്, കാക്കക്കോളൂര് മുരളി, ഏരൂര്‍ രാജന്‍സ്വാമി, മണി കെ.ചെന്താപ്പൂര്, അംബികാസുകുമാരന്, സഹദേവന് ചെന്നാപ്പാറ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: