അന്‍വറിനെ തള്ളി ആര്യാടന്‍

Saturday 19 August 2017 3:05 pm IST

മലപ്പുറം: പി.വി അന്‍വര്‍ എം.എല്‍.എയുടെ ആരോപണങ്ങളെ നിഷേധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ മുഹമ്മദ്. അന്‍വറിനെതിരായ നീക്കം നടത്തുന്ന മുരുകേശനെ സഹായിക്കുന്നത് താനാണ് എന്നു പറഞ്ഞത് ശരിയായില്ലെന്ന് ആര്യാടന്‍ മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മുരുകേശനെതിരെ താന്‍ കേസ് നടത്തുന്നുണ്ട്. അയാളെ സഹായിക്കേണ്ട ആവശ്യം തനിക്കില്ല. മുരുകേശന്‍ തന്റെ ബിനാമിയാണെന്ന് അന്‍വര്‍ പറഞ്ഞതും തെറ്റാണെന്നും ആര്യാടന്‍ കൂട്ടിച്ചേര്‍ത്തു. കക്കാടംപൊയിലിലെ തന്റെ വാട്ടര്‍ തീം പാര്‍ക്കിനെതിരെ വാര്‍ത്തകള്‍ വരുന്നതിന് പിറകില്‍ ആര്യാടന്‍ മുഹമ്മദും ഷൗക്കത്തുമാണെന്ന് അന്‍വര്‍ നിയമസഭയില്‍ ആരോപിച്ചിരുന്നു. രാഷ്ട്രീയ വൈരാഗ്യമാണ് ഇതിനു പിന്നിലെന്നും അന്‍വര്‍ പറഞ്ഞിരുന്നു.