അമ്പലപ്പുഴ: പോലീസ് നോക്കുകുത്തി, അമ്പലപ്പുഴയിലെ ഗതാഗത കുരുക്ക് തുടരുന്നു. അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയുടെ ഓട നിര്‍മ്മാണമാണ് ദിവസങ്ങളായി ഗതാഗത കുരുക്ക് സൃഷ്ടിക്കുന്നത്. കച്ചേരി മുക്കുമുതല്‍ കിഴക്കോട്ട് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാധന സാമഗ്രികളും വാഹനങ്ങളും കിടക്കുന്നതുമൂലം പൊതുവേ വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ചിങ്ങം പിറന്നതോടെ ക്ഷേത്രത്തിലെത്തുന്ന വാഹനങ്ങള്‍ മുതല്‍ അമ്പലപ്പുഴയിലെ വിവിധ ഓഡിറ്റോറിയങ്ങളില്‍ നടക്കുന്ന വിവാഹങ്ങള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കും എത്തുന്ന നൂറുകണക്കിന് വാഹനങ്ങള്‍ നിരത്തിലിറങ്ങിയതോടെ കാല്‍നടയാത്രക്കാര്‍ക്കു പോലും സഞ്ചരിക്കാനാവാത്ത സ്ഥിതിയിലായി. എന്നാല്‍ രൂക്ഷമായ ഗതാഗത കുരുക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: