മുഹമ്മ: പൊള്ളേത്തൈ ഗവ:ഹൈസ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും(സുകൃതം)മാസ്റ്റര്‍ പ്ലാന്‍ സമര്‍പ്പണവും 20ന് നടക്കും. പകല്‍ 2ന് ഗാനരചയിതാവ് അജി കാട്ടൂര്‍ നയിക്കുന്ന ആലപ്പി ബ്ലാക് പേള്സിന്റെ നാടന്‍പാട്ടും 2.30ന് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമവും. അഡ്വ:കെ ടി മാത്യൂ അധ്യക്ഷനാകും. 4.30ന് ചേരുന്ന സമാപന സമ്മേളനം ഭരണ പരിഷ്ക്കാര കമ്മറ്റി ചെയര്മാന് വി എസ് അച്യുതാനന്ദന് ഉദ്ഘാടനം ചെയ്യും. മന്ത്രി ടി എം തോമസ് ഐസക് അധ്യക്ഷനാകും. സര്‍ക്കാരിന് സമര്‍പ്പിച്ച മാസ്റ്റര്‍ പ്ലാനും സ്കൂള്‍ പ്രസിദ്ധീകരിക്കുന്ന കരിയര്‍ ഗൈഡും മുഖ്യാഥിതി ജി വേണുഗോപാലില്‍ നിന്നും മന്ത്രി ടി എം തോമസ് ഐസക് ഏറ്റുവാങ്ങും. മികച്ച ഇ എസ് ഐ ഡോക്ടറായി തെരഞ്ഞെടുക്കപ്പെട്ട പൂര്‍വ്വ വിദ്യാര്‍ഥി സി ടി അഗസ്റ്റിനെ ചടങ്ങില്‍ അനുമോദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: