സ്വാശ്രയ മെഡിക്കല്‍ ഫീസ്: സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കും

Saturday 19 August 2017 4:56 pm IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ക്ക് എംബിബിഎസ് പ്രവേശനത്തിന് 11 ലക്ഷം രൂപ വരെ ഈടാക്കാമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കും. ഇക്കാര്യം സര്‍ക്കാര്‍ തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കും. അഞ്ച് ലക്ഷം രൂപ ഫീസ് നിശ്ചയിച്ചത് എല്ലാ വശങ്ങളും പരിശോധിച്ചാണെന്നും കോടതിയില്‍ അറിയിക്കും. കഴിഞ്ഞ ദിവസമാണ് കോളജുകള്‍ക്ക് ഫീസ് 11 ലക്ഷം വരെ വാങ്ങാമെന്നു സുപ്രീം കോടതി ഉത്തരവിട്ടത്. ഹൈക്കോടതി ഉത്തരവിനെതിരെ സ്വാശ്രയ മെഡിക്കല്‍ കോളജ് അധികൃതര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഉത്തരവ്. അഞ്ച് ലക്ഷം രൂപ പണമായും ബാക്കി പണമോ ബാങ്ക് ഗ്യാരണ്ടിയായോ ഈടാക്കാം. അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണമെന്നു കോടതി നിര്‍ദേശിച്ചിരുന്നു.