തിരുവനന്തപുരം: അഖിലഭാരത നാരായണീയ മഹോത്സവസമിതിയുടെ ആഭിമുഖ്യത്തില്‍ സപ്തംബര്‍ 30 മുതല്‍ ഡിസംബര്‍ 13 വരെ 75ദിവസം നീണ്ടുനില്‍ക്കുന്ന 5-ാമത് നാരായണീയ മഹോത്സവം നടക്കുന്നു. ഇതിന്റെ ഭാഗമായി ജില്ലയിലെ 108 ക്ഷേത്രങ്ങളില്‍ നടക്കുന്ന ഏകാഹ നാരായണീയ യജ്ഞത്തിന്റെ ഉദ്ഘാടനവും ആദ്യ യജ്ഞവും വെള്ളനാട് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ നടക്കും. യജ്ഞവേദിയില്‍ സ്ഥാപിക്കാനുള്ള ഗുരുവായൂരപ്പന്റെ ചിത്രവും നാരായണീയഗ്രന്ഥവും സമിതി മുഖ്യാചാര്യന്‍ കെ. ഹരിദാസ്ജി വെള്ളനാട് ശ്രീഭഗവതി ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് കെ. ജനാര്ദ്ദനന് നായര്‍ക്ക് കൈമാറി. 108-ാമത് യജ്ഞം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഡിസംബര്‍ 13ന് നടക്കും.
ഇതോടൊപ്പം തന്നെ ഡോ. കെ. ഉണ്ണികൃഷ്ണന് നമ്പൂതിരി യജ്ഞാചാര്യനായി 60 ദിവസത്തെ ഭാഗവതജ്ഞാനയജ്ഞം സ്റ്റാച്യു സംസ്കൃതി ഭവനില്‍ ഒക്ടോബര്‍ 1 മുതല്‍ ആരംഭിക്കും. എല്ലാ ദിവസവും വൈകിട്ട് 5.30 മുതല്‍ 7.30 വരെ നടക്കുന്ന യജ്ഞം ഗീതാജയന്തിദിനമായ നവംബര്‍ 30ന് സമാപിക്കും.
സംസ്കൃതി ഭവനില്‍ നടന്ന ചടങ്ങില്‍ അഡ്വ.കെ. മോഹന്‍കുമാര്‍ അധ്യക്ഷനായിരുന്നു. സമിതി ദേശീയ പ്രസിഡന്റ് അഡ്വാ മാങ്ങോട് രാമകൃഷ്ണന് വിളംബര സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡോ.കെ. ഉണ്ണികൃഷ്ണന് നമ്പൂതിരി, പ്രൊഫ. പത്മകുമാരി, ആചാര്യന് ശംഖുമുഖം ദേവീദാസന്, എസ്. സനല്‍കുമാര്‍, പട്ടം എസ്.ജെ. ഗോപാലകൃഷ്ണന്‍നായര്‍, പി.എസ്. ഭുവനേശ്വരി എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: