തിരുവനന്തപുരം: ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് വകുപ്പിന്റെ നേതൃത്വത്തില്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന സുരക്ഷിതത്വ ബോധവത്കരണ ക്ലാസുകള്‍ക്ക് തുടക്കമായി. സുരക്ഷാരഥം എന്ന പേരില്‍ മൊബൈല്‍ സുരക്ഷിതത്വ പരിശീലന വാഹനം സംസ്ഥാനത്തെ വിവിധ വിദ്യാലയങ്ങള്‍ സന്ദര്‍ശിച്ച് ബോധവത്കരണം നടത്തും. തൈക്കാട് ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നാണ് വാഹനം പ്രയാണം ആരംഭിച്ചത്. അഡീഷണല്‍ ചീഫ് സെക്രട്ടറി ടോം ജോസ് ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളെ ബോധവത്കരിക്കാന്‍ വീഡിയോ ഉപയോഗിച്ച് ക്ലാസുകള്‍ എടുക്കും. സുരക്ഷാപുസ്തകങ്ങളും വിതരണം ചെയ്യും. സംസ്ഥാനത്തെ 40 സ്കൂളുകളിലാണ് ആദ്യ ഘട്ടത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തുക.
ബിപിസിഎല്‍ കൊച്ചിന് റിഫൈനറീസ് ലിമിറ്റഡ്, കൊച്ചിന് ഷിപ്പ്യാര്ഡ് എന്നിവയുടെ സഹകരണത്തോടെയാണ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നത്. ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഡയറക്ടര്‍ പി. പ്രമോദ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിന് ഷിപ്പ്യാര്ഡ് ഡയറക്ടര്‍ (ടെക്നിക്കല്‍), ബിപിസിഎല്‍ കൊച്ചിന് റിഫൈനറി ജനറല്‍ മാനേജര്‍ സി.കെ. സോമന്, തൈക്കാട് ഗവ. മോഡല്‍ എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ടി.എസ്. സലീം, ഹെഡ്മാസ്റ്റര് ആര്.എസ്. സുരേഷ്, പിടിഎ പ്രസിഡന്റ് സുരേഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. ബോധവത്കരണ പരിപാടിയുടെ സംസ്ഥാന കോഓര്‍ഡിനേറ്റര്‍ ബി. സിയാദ് ക്ലാസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: