കൊച്ചി: മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണത്തിനു മുമ്പ് മുഖ്യമന്ത്രി തോമസ്ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കിയത് ശരിയായില്ല. മന്ത്രിയെകുറിച്ച് ആയാലും മറ്റ് ആരെക്കുറിച്ചായാലും ആരോപണമുണ്ടായാല്‍ പൊതുജനത്തിന് ബോധ്യമാകുന്ന വിധത്തില്‍ അന്വേഷണം നടത്തണമെന്നും ആന്റണി പറഞ്ഞു.
അതിരപ്പിള്ളി പദ്ധതിയുടെ കാര്യത്തില്‍ ചര്‍ച്ചയാകാമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞത് ഏത് സാഹചര്യത്തില്‍ ആണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തില്‍ അഭിപ്രായ സമന്വയം ഉണ്ടാകില്ല. പദ്ധതിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: