ന്യൂദല്‍ഹി: ത്രിദിന സന്ദര്‍ശനത്തിന് കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഇന്ന് ലഡാക്കിലെത്തും.ദോക്ല സംഘര്‍ഷം, പാങ്ങ്ഗോങ്ങിലെ തര്‍ക്കം തുടങ്ങിയവയുടെ പശ്ചാത്തലത്തില്‍ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നത്. ഇന്ത്യ ചൈനാ അതിര്‍ത്തിയിലെ സുരക്ഷാ നടപടികള്‍ അദ്ദേഹം വിലയിരുത്തും. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
ചൊവ്വാഴ്ച ലഡാക്കിലെ പോങ്ങ്ഗോങ്ങ് തടാകത്തില്‍ ബോട്ടില്‍ പട്രോളിങ്ങ് നടത്തുന്ന ഇന്ത്യന്‍ ചൈനീസ് സംഘങ്ങള്‍ തമ്മില്‍ നേരിയ സംഘര്‍ഷം ഉടലെടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: