കോഴിക്കോട്: സംസ്കൃതഭാഷ ഭാരതത്തിന്റെയും ലോകത്തിന്റെയും പൊതുസമ്പത്താണെന്നും ഭാരതത്തിന്റെ സംസ്കൃതി ലോകത്തിന് പകര്‍ന്ന് നല്കിയ ഭാഷയാണ് സംസ്കൃതമെന്നും സംവിധായകന് അലിഅക്ബര്‍ പറഞ്ഞു.
പൊതുവിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് സംസ്കൃത അക്കാദമിക് കൗണ്‍സില്‍ സംഘടിപ്പിച്ച സംസ്കൃതദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ സി. ജനാര്ദ്ദനന് (സിറ്റി എഇഒ) അധ്യക്ഷത വഹിച്ചു. വി. രമേശന് നമ്പീശന് മുഖ്യപ്രഭാഷണം നടത്തി. വി. ഗോവിന്ദന്, സി.പി. സുരേഷ്ബാബു, കെ.പി. ശ്രീധരന്, സുധീര്‍ മാങ്കുഴി, ജയശ്രീ യു.വി., എ.കെ. ശൈലേഷ്, ഷൈജ ഡി. നായര്‍ എന്നിവര്‍ സംസാരിച്ചു.
പരിപാടിയോടനുബന്ധിച്ച് സംസ്കൃതശാസ്ത്ര പ്രദര്‍ശിനി സംഘടിപ്പിച്ചു. സംസ്കൃത പ്രശ്നോത്തരിയില്‍ വിജയികളായവര്‍ക്ക് സമ്മാനദാനം നടത്തി. സ്കൂള്‍തലത്തില്‍ തയ്യാറാക്കിയ കയ്യെഴുത്ത് പ്രതിയുടെ പ്രകാശനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: