കോട്ടയം: ഗുണമേന്‍മ്മയുള്ള വിദ്യാഭ്യാസവും തുല്യതയും കാലഘട്ടത്തിന്റെ അനിവാര്യതയെന്ന് എം. ജി. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍. ഇന്ത്യയിലെ പട്ടികവര്‍ഗ്ഗ മാനേജ്മെന്റെിലെ ആദ്യ എയ്ഡഡ് കോളേജായ മുരിക്കുംവയല്‍ ശ്രീശബരീശ കോളേജിലെ ഉന്നത വിദ്യാഭ്യാസം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലഅരയ എഡ്യുക്കേഷണല്‍ ട്രസ്റ്റ് ചെയര്‍മാനും കോളേജ് പ്രിന്‍സിപ്പലുമായ പ്രൊഫ. എം.എസ്. വിശ്വംഭരന് അധ്യക്ഷനായി.
ഐക്യ മലഅരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ സജീവ് ആമുഖ പ്രഭാഷണവും ശ്രീ ശബരീശ കോളേജ് മാനേജര്‍ കെ.കെ വിജയന് മുഖ്യപ്രഭാഷണവും നടത്തി. മലഅരയ വനിതാ സംഘടനാ പ്രസിഡന്റ് വി.ജി. രാജശേഖരന്, അയ്യപ്പ ധര്‍മ്മസംഘം ജനറന്‍ സെക്രട്ടറി കെ.എന്‍. പത്മനാഭന്, ട്രൈബല്‍ വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് ഷിബു കെ. എന്‍, ഫാക്വല്‍റ്റി അംഗം ധന്യ എം. നായര്‍, വി.ജി ഹരീഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: