കോട്ടയം: വ്യവസായ വാണിജ്യ വകുപ്പ് ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പിലാക്കുന്ന സംരംഭക സഹായ പദ്ധതി പ്രകാരം ജില്ലയില്‍ ഉല്‍പ്പാദന മേഖലയിലുള്ള സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് സബ്സിഡിയായി 84.04 ലക്ഷം രൂപ അനുവദിച്ചു. ജില്ലാ കലക്ടര്‍ ചെയര്‍മാനും ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ മെമ്പര്‍ സെക്രട്ടറിയുമായിട്ടുള്ള ജില്ലാതല സബ്സിഡി കമ്മറ്റിയാണ് 20 യൂണിറ്റുകള്‍ക്കായി തുക അംഗീകരിച്ചത്. ധനകാര്യ വകുപ്പിലെ അണ്ടര്‍ സെക്രട്ടറി, ലീഡ് ബാങ്ക് മാനേജര്‍, കെ.എഫ്.സി ചീഫ് മാനേജര്‍, ചെറുകിട വ്യവസായ അസോസ്സിയേഷന് പ്രതിനിധി എന്നിവര്‍ അംഗങ്ങളായിട്ടുള്ളതാണ് ജില്ലാതല കമ്മറ്റി. ഈ സാമ്പത്തികവര്‍ഷം സംരംഭക സഹായ പദ്ധതി പ്രകാരം 1.38 കോടി രൂപ ജില്ലയില്‍ വിതരണം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: