കോട്ടയം: വിഷരഹിത പച്ചക്കറികളുമായി കുടുംബശ്രീയുടെ ഓണച്ചന്തകള്‍ ജില്ലയില്‍ പ്രവര്‍ത്തനം തുടങ്ങി. ഓണവിപണി ലക്ഷ്യമിട്ട് 132 ഓണച്ചന്തകളാണ് കുടുംബശ്രീ ഒരുക്കുന്നത്. ഇതിനകം 40 പ്രീ- ഓണച്ചന്തകള്‍ ആരംഭിച്ചു കഴിഞ്ഞു. ചന്തകള്‍ നടത്തുന്നതിന് ആവശ്യമായ ഷാമിയാന, ബില്ലിംഗ് മെഷീന്, ത്രാസുകള്‍, മേശ, കസേര എന്നിവയുടെ ചെലവ് ഇനത്തില്‍ 11 സിഡിഎസുകള്‍ക്ക് 1.5 ലക്ഷം രൂപ വീതവും 22 സിഡിഎസുകള്‍ക്ക് 75,000 രൂപ വീതവും കുടുംബശ്രീ മിഷന് ധനസഹായം നല്‍കും. ഓരോ ബ്ലോക്കിലെയും മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സിഡിഎസുകള്‍ക്കാണ് 1.54 ലക്ഷം രൂപ ലഭിക്കുക. മികച്ച രണ്ടാമത്തെയും മൂന്നാമത്തെയും സിഡിഎസുകള്ക്കുളള 75,000 രൂപ വിതരണം ചെയ്തു കഴിഞ്ഞു. സ്ഥിരം വിപണന കേന്ദ്രങ്ങള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ധനസഹായം നല്‍കുന്നത്. ഓണച്ചന്തയില്‍ ജില്ലയിലെ 2200 ഓളം ജെഎല്‍ജികളുടെ പങ്കാളിത്തമുണ്ടാകും. 66000 കി.ഗ്രാം പച്ചക്കറി വിപണനമാണ് ഓണച്ചന്തയിലൂടെ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: