മാസണ്: ഇന്ത്യയുടെ സാനിയ മിര്‍സയും റോഹന്‍ ബൊപ്പണ്ണയും സിന്‍സിനാറ്റി മാസ്റ്റേഴ്സ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.വനിതകളുടെ ഡബിള്‍സ് സെമിയില്‍ സാനിയ മിര്‍സ- ഷുവായ് പെങ്ങ് സഖ്യം ഹീസ് സു വീ – മൊണീക്ക നിക്യൂലെസ്ക്യൂ ടീമിനോട് നേരിട്ടുളള സെറ്റുകള്‍ക്ക് തോറ്റു. സ്കോര്‍ 4-6,6-7. ബൊപ്പണ്ണ – ഇവാന് ഡൂഡിഗ് സഖ്യം ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടാം സീഡായ ലൂക്കാസ് കുബോട്ട് – മാഴ്സലോ മെലോ ടീമിനോട് തോറ്റു. മൂന്ന് സെറ്റു നീണ്ട ശക്തമായ പോരാട്ടത്തിലാണ് കീഴടങ്ങിയത്.സ്കോര്‍ 1-6, 6-7,7-10. മത്സരം ഒരുമണിക്കൂര്‍ 36 മിനിറ്റ് നീണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: