ആലപ്പുഴ: ദേശീയ പവര്‍ ലിഫ്റ്റിങ്ങില്‍ റെയില്‍വേസിന് തുടര്‍ച്ചായായ ആറാം കിരീടം. പുരുഷ, വനിതാ വിഭാഗങ്ങളില്‍ ചാമ്പ്യന്മാരായ അവര്‍ 117 പോയിന്റോടെയാണ് ഓവറോള്‍ കിരീടം നേടിയത്. 77 പോയിന്റുമായി തമിഴ്നാട് രണ്ടാം സ്ഥാനവും 70 പോയിന്റോടെ മഹാരാഷ്ട്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പുരുഷ വിഭാഗത്തില്‍ 60 പോയിന്റ് നേടി റെയില്‍വേ ടീം ചാമ്പ്യന്‍ഷിപ്പ് നേടി. 37, 39 പോയിന്റ് വീതം നേടി മഹാരാഷ്ട്രയും, ഡെല്‍ഹിയും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
വനിതാ വിഭാഗത്തില്‍ 57, 45, 34 പോയിന്റുകള്‍ വീതം നേടി റേയില്‍വെ, തമിഴ്നാട്, പഞ്ചാബ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
സ്ട്രോങ് മാന്‍ ഓഫ് ഇന്‍ഡ്യയായി റെയില്‍വേയുടെ മലയാളി താരം പി. സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. റെയില്‍വേ താരമായ അഞ്ചലി കുമാരി സ്ട്രോംഗ് വുമണ്‍ ഓഫ് ഇന്ഡ്യയായും തെരഞ്ഞെടുക്കപ്പെട്ടു.
അണ്എക്യുപ്പ്ഡ് വിഭാഗത്തില്‍ ഓവറോള്‍ കിരീടം 97, 82, 78 പോയിന്റ് നേടി ഒഡീഷാ, മഹാരാഷ്ട്രാ, കര്‍ണാടക എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സൗത്ത് ഇന്‍ഡ്യാ മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ 306 പോയിന്റ് നേടി കേരളം ഓവറോള്‍ കിരീടം കരസ്ഥമാക്കി. 235 പോയിന്റ് നേടിയ കര്‍ണാടക രണ്ടാം സ്ഥാനം കരസ്ഥമാക്കി. 233 പോയിന്റോടെ തെലുങ്കാന മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: