തൊടുപുഴ: പതിനൊന്നാമത് അഖിലഭാരത നാരായണീയ മഹാസത്രത്തിന് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്ന് തിരിതെളിയും. വൈകിട്ട് 7ന് സത്രവേദിയില്‍ ഗുരുവായൂര്‍ തന്ത്രി ഡോ. ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും കൊണ്ടുവന്ന വിഗ്രഹം പ്രതിഷ്ഠിക്കും.
മഹാസമ്മേളനത്തില്‍ ശബരിമല ക്ഷേത്രം തന്ത്രി കണ്ഠരര് രാജീവരര് ഭദ്രദീപം തെളിയിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്, എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്, തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്, സംഗീത സംവിധായകന് കൈതപ്രം വിശ്വനാഥന് നമ്പൂതിരി, സിനിമാതാരം ഊര്‍മ്മിളാ ഉണ്ണി തുടങ്ങിയവര്‍ പങ്കെടുക്കും.
ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായിരുന്ന ശ്രീഹരി നമ്പൂതിരിയാണ് സത്രത്തിന് നേതൃത്വം നല്‍കുന്നത്. സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ എം. രമേശ് ജ്യോതി അദ്ധ്യക്ഷനാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: