ആലപ്പുഴ: ആന്ധ്രയില്‍നിന്ന് 5000 ടണ്‍ അരി കൂടി സംസ്ഥാനത്ത് ഉടന്‍ എത്തിക്കാനുള്ള നടപടി പൂര്‍ത്തീകരിച്ചതായി മന്ത്രി പി. തിലോത്തമന് പറഞ്ഞു. ഓണം-ബക്രീദ് ജില്ലാ ഫെയറിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
3,500 ഓണച്ചന്തകള്‍ ആരംഭിക്കും. 1,470 ഓണച്ചന്തളാണ് സപ്ലൈകോ നടത്തുക. കണ്‍സ്യൂമര്‍ ഫെഡും ചന്തകള്‍ ആരംഭിക്കും. ഹോര്‍ട്ടികോര്‍പ് വഴി വിലക്കുറവില്‍ പച്ചക്കറി നല്‍കും. 13 ഇനങ്ങള്‍ക്ക് സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തേക്ക് വില കൂട്ടില്ല. റേഷന്‍ കടവഴി എല്ലാ കുടുംബങ്ങള്‍ക്കും ഒരു കിലോ പഞ്ചസാര വിതരണം ചെയ്യാനുള്ള നടപടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: