കോഴിക്കോട്: വൈക്കം സ്വദേശി അഖിലയെ മതം മാറ്റി ഹാദിയയാക്കിയ കേസിലെ എന്‍ഐഎ അന്വേഷണത്തിനെതിരെ എംഎസ്എഫ്. എന്‍ഐഎ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അത് തൃപ്തികരമാകില്ലെന്നുമുള്ള നിലപാടുമായി എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. ഫാത്തിമ തഹിലിയ രംഗത്തെത്തി.
കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തിലാണ് ഇവര്‍ നിലപാട് വ്യക്തമാക്കിയത്. കേസന്വേഷണം എന്‍ഐഎക്ക് വിടാനുള്ള കാരണം സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സ്വീകരിച്ച നിലപാടാണെന്നും അവര്‍ ആരോപിച്ചു. സുപ്രിം കോടതിയാണ് കേസ് എന്‍ഐഎക്ക് കൈമാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: