യുവമോര്‍ച്ച കായലിലൂടെ ബോട്ടില്‍ പ്രതിഷേധ മാര്‍ച്ച് നടത്തി

Saturday 19 August 2017 10:45 pm IST

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ പുന്നമടകായല്‍ കയ്യേറ്റത്തിനെതിരെ യുവമോര്‍ച്ച ബോട്ടു മാര്‍ഗം ലേക്ക്പാലസ് റിസോര്‍ട്ടിലേക്ക് മാര്‍ച്ച് നടത്തി. സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബു നേതൃത്വം നല്‍കി. കായല്‍ കയ്യേറി കെട്ടിയ ബോയ സമരക്കാര്‍ നീക്കം ചെയ്തു. ഇതോടെ ബോട്ടുകളില്‍ എത്തിയ 150 ഓളം പോലീസ് സമരക്കാരെ തടഞ്ഞു. ബോട്ട് മറിച്ചിടാന്‍ പോലീസ് ശ്രമിച്ചു. സമരക്കാരുമായി പോലീസ് ബോട്ടില്‍ ഉന്തും തള്ളും നടന്നു. ബോട്ട് കരയില്‍ എത്തിച്ച് സമരക്കാരെ അറസ്റ്റ് ചെയ്തു. യുവമോര്‍ച്ച ജില്ല ജന:സെക്രട്ടറി അജി. ആര്‍. നായര്‍, ജില്ല സെക്രട്ടറി പ്രമോദ് കാരയ്ക്കാട്, അഡ്വ. സുദീപ് വി. നായര്‍, ആര്‍. കണ്ണന്‍, രാജേഷ് ഗ്രാമം, വിമല്‍ രവീന്ദ്രന്‍, ഷാജി കരുവാറ്റ, വിശ്വവിജയ്പാല്‍, അനീഷ് രാജ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്‍കി.