കൊച്ചി: വൈക്കം സ്വദേശി അഖിലയെ മതംമാറ്റി വിവാഹം കഴിച്ച കേസില്‍ എന്‍ഐഎ അന്വേഷണം ആരംഭിച്ചു. എന്‍ഐഎ രണ്ടാം കോടതിയില്‍ കൊച്ചി യൂണിറ്റ് വീണ്ടും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഇതോടെ, കേസ് ഏറ്റെടുക്കലിന്റെ നടപടിക്രമങ്ങള്‍ എന്‍ഐഎ പൂര്‍ത്തിയാക്കി. മകളെ കാണാനില്ലെന്ന് അഖിലയുടെ പിതാവ് അശോകന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.
2016 ഷഫീന് ജഹാന് എന്നയാളുമായുള്ള അഖിലയുടെ വിവാഹം കേരള ഹൈക്കോടതി അസാധുവാക്കിയിരുന്നു. ഇതിനെതിരെ ഷഫീന് സുപ്രീംകോടതിയെ സമീപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: