ഇന്തോനേഷ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം

Friday 15 July 2011 12:16 pm IST

ജക്കാര്‍ത്ത: ഇന്തോനോഷ്യയില്‍ ലോകോന്‍ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ ആഴ്ച രണ്ടാം തവണയാണ് ലോകോന്‍ പൊട്ടിത്തെറിക്കുന്നത്. തിങ്കളാഴ്ച അഗ്നിപര്‍വതത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നിരുന്നു. മൂന്നര കിലോമീറ്റര്‍ ചുറ്റളവിലുളള പ്രദേശങ്ങളില്‍ പൊടിയും ചാരവും വമിക്കുകയാണ്. ചുട്ടുപഴുത്ത പാറകളും വാതകങ്ങളും 1,500 മീറ്റര്‍ ഉയരത്തില്‍ വ്യാപിച്ചു. ഇതേത്തുടര്‍ന്ന് ആയിരത്തോളം പ്രദേശവാസികള്‍ കൂട്ടത്തോടെ സ്ഥലംവിടുകയാണ്.