കോളയാട്: പുത്തലം രണ്ടാംപാലത്തിന് സമീപം ബിജെപി പ്രവര്‍ത്തകന്റെ ബൈക്ക് സിപിഎം സംഘം അടിച്ചുതകര്‍ത്തു. പൊയില്‍ അനൂപിന്റെ ബൈക്കാണ് തകര്‍ത്തത്. കഴിഞ്ഞദിവസം രാത്രി വീടിന് സമീപം നിര്‍ത്തിയിട്ട ബൈക്ക് ഇരുപത് മീറ്ററോളം ദൂരേക്ക് എടുത്തുകൊണ്ടുപോയി അടിച്ചു തകര്‍ക്കുകയും സീറ്റുകള്‍ കുത്തിക്കീറുകയും ചെയ്തതിന് ശേഷം ഓവുചാലില്‍ തള്ളുകയായിരുന്നു. ആഴ്ചകള്‍ക്ക് മുമ്പ് സിപിഎം സംഘം അനൂപിനെ മര്‍ദ്ദിച്ചിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തെങ്കിലും കാര്യമായ നടപടികളൊന്നും കൈക്കൊള്ളാത്തതാണ് വീണ്ടും അക്രമത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: