മുംബൈ: പട്ടിക ജാതി- പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് സൈന്യത്തില്‍ സംവരണം വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്താവാലെ. സംവരണ വിഷയവുമായി പ്രധാനമന്ത്രിയുമായി നേരിട്ട് സംസാരിക്കുമെന്നും മന്ത്രി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോടു പറഞ്ഞു.
എല്ലാവരും രാജ്യത്തെ സേവിക്കണമെന്ന ബി ആര് അംബ്ദ്കറുടെ വാക്കുകള്‍ ഉദ്ധരിച്ച് എല്ലാ യുവാക്കളെയും പട്ടാളത്തിലേക്ക് റിക്രൂട്ട് ചെയ്യണമെന്ന് അത്താവാലെ ആവശ്യപ്പെട്ടു. കേന്ദ്ര സാമൂഹികക്ഷേമ വകുപ്പ് സഹമന്ത്രിയാണ് രാംദാസ്. മഹാരാഷ്ട്രയില്‍നിന്നുള്ള എം പിയായ രാംദാസ് അത്താവാലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ നേതാവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: