ന്യൂദൽഹി: വാഹനാപകടത്തിൽ രണ്ട് ഹിന്ദി സീരിയൽ നടന്മാർക്ക് ദാരുണാന്ത്യം. ഹിന്ദി സീരിയൽ നടന്മാരായ ഗഗൻ കാങ്, അർജിത് ലാവനിയ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന കാർ അഹമ്മദാബാദിൽ വച്ച് നിർത്തിയിട്ട ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഗുജറാത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നും മുംബൈയിലെ വസതിയിലേക്ക് മടങ്ങവെയാണ് അപകടം ഉണ്ടായത്. ട്രക്കിനു പുറകിലിടിച്ച ഇവരുടെ ഫിയറ്റ് ലിനിയ കാർ പൂർണ്ണമായും തകർന്നു. ‘ മഹാകാളി- അന്ത് ഹി ആരംഭ് ഹെ’ എന്ന പ്രശസ്ത ഹിന്ദി സീരിയലിലെ പ്രധാന വേഷമാണ് ഇവർ ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: