സ്ത്രീധനം നല്‍കിയില്ല; യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി

Sunday 20 August 2017 12:16 pm IST

ന്യൂദല്‍ഹി: സ്ത്രീധനം പൂര്‍ണമായി നല്‍കിയില്ലെന്ന കാരണം പറഞ്ഞ് യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊലപ്പെടുത്തി. ദല്‍ഹി വികാസ്പുരിയിലാണ് സംഭവം. 24 കാരിയായ പര്‍വീന്ദര്‍ കൗറിനെ ഭര്‍ത്താവ് ഗുര്‍ചരണ്‍ സിംഗും ബന്ധുക്കളും ചേര്‍ന്ന് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. 2012ലാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞത്. പര്‍വീന്ദറും ഗുര്‍ചരണിന്റെ വീട്ടുകാരും തമ്മില്‍ സ്ത്രീധനത്തിന്റെ പേരില്‍ വഴക്കു പതിവായിരുന്നെന്ന് പര്‍വീന്ദറിന്റെ സഹോദരന്‍ പോലീസിനു മൊഴി നല്‍കി. സംഭവത്തില്‍ ഗുര്‍ചരണിനെ പോലീസ് പിടികൂടിയിട്ടുണ്ട്.