ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേ ഭൂമി തട്ടിപ്പ് ആരോപണവും. മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈവശപ്പെടുത്തിയെന്നാണ് ആരോപണം.
മാത്തൂര്‍ ദേവസ്വത്തിന്റെ 34 ഏക്കര്‍ ഭൂമി വ്യാജരേഖയുണ്ടാക്കി തോമസ് ചാണ്ടി കൈവശപ്പെടുത്തിയെന്നാണ് പുതിയ ആരോപണം. ഒരു സ്വകാര്യ വാര്‍ത്താ ചാനലാണ് ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഭൂമി കൈവശപ്പെടുത്തുന്നതിന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായി ആരോപണമുയരുന്നുണ്ട്. ദേവസ്വത്തിന്റെ ഭൂമി വ്യാജരേഖയുണ്ടാക്കി സമീപവാസി കൈക്കലാക്കുകയും പിന്നീട് അതേ ഭൂമി തോമസ് ചാണ്ടിക്കും കുടുംബാംഗങ്ങള്‍ക്കുമായി കൈമാറി. ഇതിനെതിരെ വിജിലന്‍സ് കേസെടുത്തിരുന്നു.
കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ചാണ്ടി ഹൈക്കോടതിയെ സമീപിച്ചെങ്കിലും വിധി എതിരായിരുന്നു. ഭൂമി ദേവസ്വത്തിന് തിരികെ നല്‍കാനും കോടതി വിധി ഇനിയും നടപ്പിലായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: