ഹോം » ഭാരതം » 

ഉത്കല്‍ ദുരന്തം: റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഉത്തരവാദിത്തം ഏറ്റെടുക്കണം

വെബ് ഡെസ്‌ക്
August 20, 2017

ന്യൂദല്‍ഹി: ഉത്കല്‍ എക്‌സ്പ്രസ് പാളം തെറ്റിയുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ഏറ്റെടുക്കണമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന്റെ നിര്‍ദ്ദേശം. പ്രഥമദൃഷ്ട്യാ കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര മന്ത്രിയുടെ നിര്‍ദ്ദേശം.

ബോര്‍ഡിന്റെ നിരുത്തരവാദിത്തപരമായ രീതി വച്ച് പൊറുപ്പിക്കാനാകില്ലെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും സുരേഷ് പ്രഭു ട്വിറ്ററില്‍ കുറിച്ചു.

പാളം തെറ്റിയ ഏഴ് ബോഗികളുടെ കാര്യത്തില്‍ പരിഹാരമുണ്ടാക്കുമെന്നും പുന:സ്ഥാപിക്കുന്നതിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ഉറപ്പ് വരുത്തുമെന്നും സാഹചര്യം നിരീക്ഷിച്ചു വരികയാണെന്നും സുരേഷ് പ്രഭു കൂട്ടിച്ചേര്‍ത്തു.

അതേസമയം പ്രഥമിക അന്വേഷണത്തിനായി റെയില്‍വേ കമ്മീഷണര്‍ അപകട സ്ഥലം സന്ദര്‍ശിച്ചതായി റിപ്പോര്‍ട്ടുണ്ട്.

 

 

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick