ഹോം » ഭാരതം » 

കശ്മീര്‍ വിഘടനവാദികള്‍ക്ക് നോട്ട് നിരോധനം തിരിച്ചടിയായി

വെബ് ഡെസ്‌ക്
August 20, 2017

ന്യൂദല്‍ഹി: നോട്ട് നിരോധനവും എന്‍ഐഎ റെയ്ഡും കശ്മീരിലെ വിഘടനവാദികള്‍ക്കു തിരിച്ചടിയായെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. എന്‍ഐഎ റെയ്ഡിലൂടെ ഇവരുടെ വിദേശ ഫണ്ടുകള്‍ പിടിച്ചെടുക്കാന്‍ സാധിച്ചു. ഇതുമൂലം വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങളെ ക്ലേശകരമാക്കാനും സാധിച്ചുവെന്നു ജെയ്റ്റ്‌ലി പറഞ്ഞു.

കശ്്മീരിലെ വിഘടനവാദി നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും എന്‍ഐഎ നടത്തിയ റെയ്ഡുകളില്‍ ലക്ഷകണക്കിനു രൂപ പിടിച്ചെടുത്തിരുന്നു. കശ്മീര്‍ താഴ്‌വരയിലെ ഭീകരര്‍ക്കു സാമ്പത്തിക സഹായം നല്‍കിയ കേസില്‍ വിഘടനവാദി നേതാക്കളെയും എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.

Related News from Archive
Editor's Pick