ഹോം » പ്രാദേശികം » കാസര്‍കോട് » 

കന്നട തസ്തികകള്‍ വെട്ടിക്കുറച്ചു

August 20, 2017

പാലക്കുന്ന്: കീക്കാന്‍ ആര്‍ആര്‍എം ഗവ.യുപി സ്‌കൂളിലെ കന്നഡ അദ്ധ്യാപക തസ്തികകള്‍ വെട്ടിക്കുറച്ച ബേക്കല്‍ എഇഒയുടെ നടപടിക്കെതിരെ എഇഒ ഓഫീസിന് മുന്നില്‍ ബഹുജന ധര്‍ണ്ണ സംഘടിപ്പിച്ചു. ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി നിര്‍വ്വഹിച്ചു. പിടിഎ പ്രസിഡന്റ് സത്യന്‍ പൂച്ചക്കാട് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.എം.അബ്ദുള്‍ലത്തീഫ്, സുകുമാരന്‍ പൂച്ചക്കാട്, പി.കെ.അബ്ദുള്‍റഹിമാന്‍ മാസ്റ്റര്‍, പി.കെ.അബ്ദുള്ള, കെ.എം.അഷറഫ്, ഗംഗാധരന്‍ തച്ചങ്ങാട്, വെങ്കിട്ടരമണ, ടി.പി.കുഞ്ഞബ്ദുള്ള, പി.രാജന്‍ എന്നിവര്‍ സംസാരിച്ചു. പാലക്കുന്നില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് മദര്‍ പിടിഎ പ്രസിഡന്റ് പ്രീതി വിജയന്‍, മീനാക്ഷി അരവിന്ദന്‍, നാഗരാജ്, ദിവാകര കീക്കാന്‍, അരവിന്ദന്‍ മാസ്റ്റര്‍, സുരേഷ് കൂട്ടക്കനി, സുബ്രായമാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related News from Archive
Editor's Pick