ജൈവകൃഷി അവാര്‍ഡ് അപേക്ഷ 25 വരെ

Sunday 20 August 2017 8:28 pm IST

കാസര്‍കോട്: ജൈവകൃഷി ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും വ്യാപിക്കുന്നതിനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 2017-18 സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്ന ജൈവകൃഷി പദ്ധതി പ്രകാരം ജൈവകൃഷി രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാതലത്തിലും, നിയോജക മണ്ഡലം നഗരസഭകള്‍ എന്നിവയ്ക്ക് സംസ്ഥാനതലത്തിലും അംഗീകാരവും കാഷ് അവാര്‍ഡും നല്‍കും. 2016 ഏപ്രില്‍ മുതല്‍ 2017 ജൂലൈ വരെയുള്ള കാലയളവിലെ ജൈവകൃഷി പ്രോത്സഹനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനു പരിഗണിക്കുന്നത്.അവാര്‍ഡിനുള്ള അപേക്ഷകള്‍ 25നകം കൃഷി ഓഫീസര്‍ മുഖേന കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ശുപാര്‍ശയോടുകൂടി പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് ലഭിക്കണം. ജൈവകാര്‍ഷിക മണ്ഡലമായി മാറിയിട്ടുള്ള നിയോജക മണ്ഡലം, നഗരസഭകള്‍, ഗ്രാമപഞ്ചായത്തുകള്‍, എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കുക.