മാപ്പിള രാമായണം 22ന്

Sunday 20 August 2017 8:31 pm IST

കഞ്ഞങ്ങാട്: കേരള ഫോക്ക്‌ലോര്‍ അക്കാദമിയുടെ സഹകരണത്തോടെ വാണിയമ്പാറ ചങ്ങമ്പുഴ കലാകായിക വേദി 22ന് ലോക ഫോക്ക്‌ലോര്‍ ദിനമായി ആഘോഷിക്കും. ഇതിനോടനുബന്ധിച്ച് രാത്രി 7.30ന് രവീന്ദ്രന്‍ വാണിയമ്പാറ പരിശീലിപ്പിച്ച് ജ്യോതി പടിഞ്ഞാറെക്കര നാടന്‍പാട്ട് ടീം ആലപ്പുഴയില്‍ നടന്ന സംസ്ഥാന കുടുംബശ്രീ മേളയില്‍ ഒന്നാം സ്ഥാനം നേടിയ മാപ്പിള രാമായണം നാടന്‍പാട്ട് അവതരിപ്പിക്കും. ചങ്ങമ്പുഴ കലാകായികവേദിയും ബാലവേദിയും അവതരിപ്പിക്കുന്ന വിവിധ നാടന്‍ കലാരൂപങ്ങളും അരങ്ങേറും. കവി സുരേഷ് കൃഷ്ണ വെള്ളിക്കോത്ത് ഉദ്ഘാടനം ചെയ്യും.