ഹോം » ലോകം » 

കപ്പലുകള്‍ കൂട്ടിയിടിച്ച് 10 യുഎസ് സൈനികര്‍ മരിച്ചു

വെബ് ഡെസ്‌ക്
August 21, 2017

മനില: സിംഗപ്പൂരിനടുത്ത് യുഎസ് നാവിക സേനാക്കപ്പലും ചരക്ക് കപ്പലും കൂട്ടിയിടിച്ച് 10 യുഎസ് നാവികര്‍ മുങ്ങിമരിച്ചു.

അമേരിക്കയുടെ ഏഴാം കപ്പല്‍പ്പടയിലെ യുഎസ്എസ് ജോണ്‍ മക്കൈന്‍ എന്ന മിസൈല്‍ നശീകരണിക്കപ്പലും അല്‍നിക് എംസി എന്ന ചരക്കു കപ്പലുമായിട്ടാണ് കൂട്ടിയിടിച്ചത്.

മലാക്ക കടലിടുക്കില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് ദുരന്തം. ഇടയുടെ ആഘാതത്തില്‍ നാവികര്‍ തെറിച്ച് കടലില്‍ വീഴുകയായിരുന്നു. സേനാക്കപ്പലിന് വലിയ കേടുപാടുകള്‍ ഉണ്ടായിട്ടുണ്ട്.

Related News from Archive
Editor's Pick