സ്പെയിനിൽ ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് കൂക്കൊല നടത്താൻ ഭീകരർ പദ്ധതിയിട്ടു

Monday 21 August 2017 12:06 pm IST

മാഡ്രിഡ്: സ്പെയിനില്‍ ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ച്‌ ആക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. സ്പെയിനിലെ അല്‍കാന നഗരത്തില്‍ സ്ഫോടനം നടത്താനായിട്ടാകാം ഭീകരര്‍ ഗ്യാസ് സിലണ്ടറുകള്‍ സൂക്ഷിച്ചിരുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഭീകരര്‍ക്കായുള്ള തിരച്ചിലിനിടെയാണ് ഒരു വീട്ടില്‍ ഇവര്‍ ശേഖരിച്ച 120 ഗ്യാസ് സിലിണ്ടറുകള്‍ പോലീസ് കണ്ടെത്തുന്നത്. സ്പെയിനിലെ പ്രശസ്തമായ സഗ്രാഡ ഫെമിലിയ കത്തീഡ്രലില്‍ ആക്രമണം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന. 12 ഭീകരര്‍ ചേര്‍ന്ന് 6 മാസത്തെ ആസൂത്രണത്തിനൊടുവിലാണ് കഴിഞ്ഞയാഴ്ച ബാഴ്സലോണയില്‍ നടന്ന രണ്ട് ആക്രമണവും നടത്തിയതെന്ന് പോലീസ് വ്യക്തമാക്കി. ഈ ആക്രണണത്തില്‍ 14 പേരാണ് മരിച്ചത്. രണ്ടാമത്തെ ആക്രമണം പോലീസ് പരാജയപ്പെടുത്തുകയും അഞ്ച് ഭീകരരെ വധിക്കുകയും ചെയ്തിരുന്നു.