ഹോം » ഭാരതം » 

ദേശീയഗാനത്തോട് അനാദരവ്: മൂന്ന് കാശ്മീരി യുവാക്കള്‍ അറസ്റ്റില്‍

വെബ് ഡെസ്‌ക്
August 21, 2017

ഹൈദരാബാദ്: സിനിമാ തീയേറ്ററില്‍ ദേശീയഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എഴുന്നേല്‍ക്കാത്തതിനെ തുടര്‍ന്ന് മൂന്ന് വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍. ജമ്മുകാശ്മീര്‍ സ്വദേശികളായ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായത്.

ജമീല്‍ ഗുല്‍, ഒമര്‍ ഫയിസ് ലൂണി, മുദാസിര്‍ ഷാബിര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച വൈകിട്ടാണ് മൂവരും മന്ത്രാ മാളിലെ സിനീപോളിസില്‍ ‘ബരേലീ കി ബര്‍ഫി’ എന്ന സിനിമ കാണാനായി എത്തിയത്. ചിത്രം തുടങ്ങുന്നതിന് മുമ്പ് ദേശീയം ഗാനം പ്രക്ഷേപണം ചെയ്തപ്പോള്‍ എല്ലാവരും എഴുന്നേറ്റെങ്കിലും യുവാക്കള്‍ അതിന് തയ്യാറായില്ല.

ഇവര്‍ക്കെതിരെ ദേശീയ വികാരത്തെ വൃണപ്പെടുത്തിയതിന് കേസെടുത്തതായി ഷംഷബാദ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ പി.വി. പദ്‌മജ അറിയിച്ചു.

Related News from Archive
Editor's Pick