ഹോം » ഭാരതം » 

ബീഹാറില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 253 ആയി

വെബ് ഡെസ്‌ക്
August 21, 2017

പാട്ന: ഞായറാഴ്ച 51 പേര്‍ മരിച്ചതോടെ ബീഹാറില്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 253 ആയി. ഇരുപതോളം ജില്ലകളിലായി 1.26 കോടി ജനങ്ങള്‍ പ്രളയബാധിതരാണ്. സംസ്ഥാന വ്യാപകമായി സ്ഥാപിച്ചിരിക്കുന്ന 2,569 ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ നിന്നായി 4.92 ലക്ഷം ജനങ്ങള്‍ക്ക് പാകം ചെയ്ത ഭക്ഷണം ലഭിക്കുന്നുണ്ട്.

7.21 ലക്ഷത്തിലധികം ആളുകളെ ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും രക്ഷപ്പെടുത്തി. നേപ്പാളിലുണ്ടായ കനത്ത അതിര്‍ത്തി ജില്ലയായ അറാരിയയില്‍ സ്ഥിതി മോശമാക്കി. മഹാനന്ദ, കങ്കൈ, പര്‍മന്‍ എന്നിവിടങ്ങളിലെ സ്ഥിതിയും നിയന്ത്രണാതീതമാണ്.

വരും ദിവസങ്ങളിലും ബീഹാറില്‍ സാമാന്യം ഭേദപ്പെട്ട മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ ഗവേഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

ഭാരതം - പുതിയ വാര്‍ത്തകള്‍
Related News from Archive
Editor's Pick