കരുനാഗപ്പള്ളി: അന്താരാഷ്ട്ര സേവനോല്സവമായി ആഘോഷിക്കുന്ന ‘അമൃതവര്‍ഷ’ത്തിന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം അമൃതപുരിയില്‍ നടന്നു. അമൃതാനന്ദമയി ദേവിയുടെ മുതിര്‍ന്ന ശിഷ്യന് സ്വാമി തുരീയാമൃതാനന്ദ പുരി കാല്‍നാട്ടുകര്‍മ്മം നിര്‍വ്വഹിച്ചു. അമൃതപുരി ക്യാംപസ്സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു. ഇന്നലെ മുതല്‍ ആഘോഷദിവസങ്ങള്‍ തീരും വരെ ഭക്തര്‍ അമൃതപുരിയിലെത്തി സേവനസമര്പ്പണങ്ങളില് പങ്കാളികളാകും. അടുത്ത ഒരു വര്‍ഷത്തെ സേവനപദ്ധതികളും ഒക്ടോബര്‍ ഒന്‍പതിന് പിറന്നാള്‍ദിനത്തില്‍ പ്രഖ്യാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: