മെഡിക്കല്‍ പ്രവേശനം: കൗണ്‍സിലിംഗ് സമയപരിധി നീട്ടി

Monday 21 August 2017 2:00 pm IST

ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിനുള്ള രണ്ടാം‌ഘട്ട കൗണ്‍സിലിങ്ങിനായുള്ള സമയപരിധി സുപ്രീംകോടതി നീട്ടി. ആഗസ്റ്റ് 31 വരെയാണ് സമയം നീട്ടിയത്. സമയം നീട്ടി തരണമെന്ന് കാണിച്ച് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കോടതി നടപടി. ആഗസ്റ്റ് 19 വരെയായിരുന്നു നേരത്തെ സമയം അനുവദിച്ചിരുന്നത്.