ഹോം » ഭാരതം » 

ശശികല പുറത്തേക്ക്

വെബ് ഡെസ്‌ക്
August 21, 2017

ചെന്നൈ: ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ എഐഎഡിഎംകെയില്‍ ധാരണ. ശശികലയെ പുറത്താക്കിക്കൊണ്ടുള്ള പ്രമേയം ഉടന്‍ പാസാക്കിയേക്കും. തുടർന്ന് ഇപിഎസ്- ഒപിഎസ് വിഭാഗങ്ങള്‍ ലയനം ഉടന്‍ പ്രഖ്യാപിക്കും. ഒപിഎസ്സിന്റെ സത്യപ്രതിഞ്ജ വൈകീട്ട് 5 മണിക്കെന്നാണ് വിവരം.

ഒപിഎസ് വിഭാഗത്തിലെ മൂന്ന് പേരെ മന്ത്രിയാക്കാനും ധാരണയിലെത്തി. ശശികലയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം മാത്രമേ ലയന തീരുമാനം നടപ്പിലാക്കൂ എന്ന നിലപാടിലുറച്ച്‌ എഐഎഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വം രംഗത്ത് വന്നിരുന്നു. ശശികലയെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്യണമെന്നും പനീര്‍ശെല്‍വം അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

Related News from Archive
Editor's Pick