ആരോഗ്യമന്ത്രി രാജി വെക്കണം

Monday 21 August 2017 3:51 pm IST

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് മാനിച്ച് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമസഭയിലെ മീഡിയ റൂമില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബാലാവകാശ കമ്മീഷനില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കുത്തിനിറയ്ക്കാനായിരുന്നു മന്ത്രിയുടെ ശ്രമം. ഇതിനെതിരെ ഹൈക്കോടതി നടത്തിയ ഇടപെടല്‍ ഗൗരവമേറിയതാണ്. സ്വാശ്രയ പ്രവേശന വിഷയത്തിലും സര്‍ക്കാര്‍ പരാജയമാണെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.