ഹോം » ഭാരതം » 

പട്ടേലിന്റെ വിജയം: തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ്

വെബ് ഡെസ്‌ക്
August 21, 2017

അഹമ്മദാബാദ്: രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിന്റെ വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മിഷന് നോട്ടീസ് അയച്ചു. ബിജെപി സ്ഥാനാർത്ഥിയായിരുന്ന ബൽവന്ത് സിംഗ് രജ്പുത് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

തെരഞ്ഞെടുപ്പ് കമ്മിഷന് പുറമേ തെരഞ്ഞെടുപ്പില്‍ വിജയിച്ച സ്ഥാനാർത്ഥികൾക്കും നോട്ടീസ് അയച്ചിട്ടുണ്ട്. അഹമ്മദ് പട്ടേലിനെ അയോഗ്യനാക്കുന്നതോടൊപ്പം ഇനി ആറു വർഷത്തേക്ക് രാജ്യസഭയിലേക്ക് മത്സരിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ഹർജിയിൽ ബല്‍‌വന്ത് സിംഗ് ആവശ്യപ്പെടുന്നു.

അമിത് ഷാ, സ്മൃതി ഇറാനി എന്നിവർ 46 വോട്ടുകൾ വീതം നേടി വിജയിച്ചപ്പോൾ കോൺഗ്രസിലെ അഹമ്മദ് പട്ടേൽ 44 വോട്ടുകൾ നേടിയാണ് വിജയിച്ചത്. രജ്പുതിന് 38 വോട്ടുകളും ലഭിച്ചിരുന്നു.

Related News from Archive
Editor's Pick