പാറശ്ശാല: അയിര ഗവ:കൃഷ്ണവിലാസം ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സ്കൂളിലെ പന്ത്രണ്ട് ക്ലാസ് മുറികളിലേക്ക് പന്ത്രണ്ട് ഫാന്‍ വാങ്ങി നല്കി. ഇതിനോടനുബന്ധിച്ച്സ്ക്കൂള് ആഡിറ്റോറിയത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ചെയര്മാന് എന്‍.കെ.ശ്രീകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗം ജില്ലാ പഞ്ചായത്ത് അംഗം ബെന്‍ഡാര്‍വിന്‍ ഉദ്ഘാടനം ചെയ്തു. എസ്എസ്എസ്എല്‍സി പരീക്ഷയില്നൂറ് ശതമാനം വിജയം നേടിയ വിദ്യാര്‍ത്ഥികളേയും അദ്ധ്യാപകരേയും ആദരിച്ചു.സ്റ്റാഫ് സെക്രട്ടറി സി.രാധാകൃഷ്ണന് ,പി.ടി.എ പ്രസിഡണ്ട് എസ്. വിജയകുമാര്‍ ,പ്രിന്‍സിപ്പല്‍ അനില്‍കുമാര്‍,പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന സെക്രട്ടറി അയിര സുനില്‍ കുമാര്‍ , ബ്ലോക്ക്പഞ്ചായത്ത് അംഗം പി.പി.ഷിജു എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: